cancer-detection

കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന ക്യാൻസർ ഫോളോ അപ്പ് ക്ലിനിക്ക് 9ന് രാവിലെ 9 മണി മുതൽ കണ്ണൂർ ഏർളി ക്യാൻസർ ഡിറ്റക്ഷൻ സെന്ററിൽ നടക്കും. ക്ലിനിക്കിന് ആർ.സി.സി.യിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.എ.എൽ.ലിജീഷ്, പ്രൊഫ.ഡോ.അശ്വിൻ കുമാർ എന്നിവർ നേതൃത്വം നൽകും.

തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ പൂർത്തിയാക്കി പുനഃപരിശോധന നിർദ്ദേശിച്ചവർക്കും ചികിത്സ തുടർന്ന് നടത്തുന്നതിനിടയിൽ പരിശോധന ആവശ്യമുള്ളവർക്കും വേണ്ടിയാണ് ഫോളോ അപ്പ് ക്ലിനിക്ക്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരെ ഉദ്ദേശിച്ചാണ് പരിശോധന ക്ലിനിക്. പരിശോധന ആവശ്യമുള്ളവർ അവരവരുടെ സി.ആർ നമ്പർ സഹിതം ഏർളി ക്യാൻസർ ഡിറ്റക്ഷൻ സെന്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി, തെക്കി ബസാർ കണ്ണൂർ 2 എന്ന വിലാസത്തിൽ 7 ന് വൈകുന്നേരം 4 മണിക്ക് മുൻപ് പേർ രജിസ്റ്റർ ചെയ്യണം. 9 ന് രാവിലെ ടോക്കൺ കൈപ്പറ്റണം. ഫോൺ: 0497 2705309, 2703309.