പനത്തടി: ബളാന്തോട് ജി.എച്ച്.എസ്.എസിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പുസ്തക വണ്ടിയുടെ പുസ്തക പ്രദര്‍ശനവും പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എൻ.വേണു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ എം.സാജു, സ്‌കൂൾ ആഘോഷ കമ്മിറ്റി കൺവീനർ ബിജു മല്ലപ്പള്ളി, പി.ടി.എ വൈസ് പ്രസിഡന്റ് വേണുഗോപാലൻ, പുസ്തക വണ്ടിയുടെ സംഘാടകൻ നബീൻ ഒടയഞ്ചാൽ എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ എം.ഗോവിന്ദൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ.പി.എം സ്മിജ നന്ദിയും പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിയായ ഗോത്ര യുവകവി പ്രകാശ് ചെന്തളം മുഖ്യാതിഥിയായി. തുടർന്ന് കുട്ടികളുമായി അദ്ദേഹം സംവദിച്ചു.