തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ 2.750 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഏകദേശം 1,37,500 രൂപ വില വരുന്ന ഹൈബ്രിഡ്കഞ്ചാവാണ് ആർ.പി.എഫും കൂത്തുപറമ്പ് എക്‌സൈസ് റേഞ്ചും ചേർന്നുള്ള സംയുക്ത പരിശോധനയിൽ കണ്ടെത്തിയത്.
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷ്, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ യു. ഷാജി, സി.പി.ഒമാരായ സി.പി. ഷാജി, കെ. ബിജു, എ.സി. വിഷ്ണു, ആർ.പി.എഫ് എസ്.ഐ. കെ.വി മനോജ് കുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഇ.ടി.കെ പവിത്രൻ, തലശേരി ട്രാഫിക് പൊലീസിലെ അഖിലേഷ്, നിപുൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.