kavya-padanam

കണ്ണൂർ: കേന്ദ്രീയ സംസ്‌കൃത യൂണിവേഴ്സിറ്റിയുടെ അഷ്ടാദശി പ്രോജക്ടിന്റെ ഭാഗമായി വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം സംഘടിപ്പിക്കുന്ന കാവ്യ പഠന ക്ലാസ് കണ്ണൂർ നായാട്ടുപാറ ചൈതന്യപുരി ആശ്രമത്തിൽ ആശ്രമാധിപതി സ്വാമി ആത്മചൈതന്യ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും സംസ്‌കൃത ഭാരതയുടെ അഖില ഭാരതീയ സമിതി അംഗവുമായ ഡോക്ടർ എച്ച്.ആർ.വിശ്വാസാണ് ക്ലാസ് നയിക്കുന്നത്. വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന അദ്ധ്യക്ഷൻ ഡോ.പി.കെ.ശങ്കരനാരായണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ.ദീപക് രാജ് ആമുഖഭാഷണം നടത്തി. വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ കെ.ശ്രീശൻ ,സംസ്ഥാന ഉപാധ്യക്ഷൻ വി.ജെ.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീമതി നിഷ പ്രവീൺ നന്ദി പറഞ്ഞു. ക്ലാസ് നാളെ സമാപിക്കും.