thirachil

ധർമ്മസ്ഥല : ധർമ്മസ്ഥലയിൽ എസ്.ഐ.ടി അന്വേഷണ സംഘത്തിന്റെ തിരച്ചിലിൽ ഇതുവരെ ലഭിച്ചത് 25 അസ്ഥിക്കഷ്ണങ്ങൾ.സാക്ഷിയായ ശുചീകരണതൊഴിലാളി അടയാളപ്പെടുത്തി നൽകിയ ആറ്, ഏഴ് സ്പോട്ടുകളിൽ നടത്തിയ തിരച്ചിലിലാണ് കൂടുതൽ അസ്ഥികൾ കണ്ടെത്തിയത്. നാല് ദിവസമായി നടത്തിവരുന്ന തിരച്ചിലിൽ കാര്യമായ പുരോഗതി ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

അഞ്ചാമത്തെ ദിനമായ ഇന്ന് നിർണായകമായ എട്ടാമത്തെ പോയിന്റിൽ തിരച്ചിൽ തുടരും. നേത്രാവതി പുഴയിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന കാട്ടുപ്രദേശമാണ് ഇത്.