സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരിയിലെ വീട് സന്ദർശിച്ചു
ഉദയഗിരി (കണ്ണൂർ): സംഘപരിവാറിന്റെ ഡി.എൻ.എ തന്നെ ന്യൂന പക്ഷ വിരുദ്ധമാണെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്ത‌് ജയിലിലടച്ച സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരി പുല്ലരിയിലെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മാസം മുമ്പ് ഒഡീഷ യിൽ 90 വയസുള്ള വൈദികനെ യാണ് ഭീകരമായി അക്രമിച്ചത്.അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. രാജ്യത്തെമ്പാടും സംഘപരിവാർ അക്രമം അഴിച്ചുവിടുകയാണ്. ഛത്തീസ്ഗഡിൽ ബി.ജെ.പി എം.പിമാർ എന്താണ് പ്രസംഗിച്ചത്. മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചത്. അത്രയും പ്രകോപനപര
മായി പ്രസംഗിച്ചിട്ടാണ് ഇപ്പോൾ രക്ഷകവേഷത്തിൽ എത്തുന്നത്. പരമാവധി ജാമ്യം വൈകിപ്പി ക്കാനാണ് കേസ് എൻ.ഐ.എക്ക് കൈമാറിയതെന്നും കെ.സി ആരോപിച്ചു.
വലി യതോതിലുള്ള മനുഷ്യക്കടത്താണ് എൻ.ഐ.എക്ക് കൈമാറാറുള്ളത്. കേന്ദ്രസർക്കാരിന് താൽപ്പര്യമുണ്ടായിരുന്നെങ്കിൽ വകുപ്പുകൾ മാറ്റിയെഴുതി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്ന അവസ്ഥ ഉണ്ടാക്കാൻ കഴിയുമായിരുന്നു. കേരളത്തിൽ ന്യൂനപക്ഷ വോട്ട് നിർണ്ണായകമാണ്. അതിനാൽ ഏതെങ്കിലും ഒരു വിഭാഗത്തെ പിടിക്കാൻ വേണ്ടിയാണ് ഇപ്പോൾ കേരളത്തിലെ ബി.ജെ.പി നേതാക്കൾ നാടകം കളിക്കുന്നത്. അന്യാ യമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനുശേഷം ഞങ്ങൾ ഇടപെടുന്നുവെന്ന് ബി.ജെ.പി നേതൃത്വം പറയുന്നതിൽ എന്താണ് അർത്ഥമെന്നും വേണു ഗോപാൽ ചോദിച്ചു. സഭയിലെ ഓരോരുത്തർക്കും രാഷ്ട്രീയമുണ്ടാകാം.എന്നാൽ ബി.ജെ.പിയെക്കുറിച്ച് തെറ്റിദ്ധാരണ പുലർത്തുന്ന ആരെങ്കിലും ഉണ്ടെങ്കിലും അവരുടെ കൂടി കണ്ണുതുറപ്പിക്കാൻ ഉതകുന്നതാണ് കന്യാസ്ത്രീകളുടെ അറസ്റ്റെന്നും അദേഹം കൂട്ടി ചേർത്തു.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു. രാജീവൻ എളയാ വൂർ, നൗഷാദ് ബ്ലാത്തൂർ, തോമസ് വെക്കത്താനം, ബിജു പുളിയൻതൊട്ടി, തോമസ് വർഗീസ്, ജോസ് വട്ടമല, ജോയിച്ചൻ പള്ളിയാ ലിൽ, ജോസ് പറയൻകുഴി, ബേബി കോയിക്കൽ, അജിത് മാത്യു തുടങ്ങിയവർ വേണുഗോപാലിനൊപ്പമുണ്ടായിരുന്നു.