പെരിയ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് കൺവെൻഷനും ഉന്നത വിജയികളെ അനുമോദിക്കലും ജില്ലാ കമ്മിറ്റി അംഗം ടി. സത്യൻ പടന്നക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.വി സുകുമാരൻ വ്യാപാരി മിത്ര പദ്ധതി വിശദീകരണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയിച്ച വ്യാപാരി വ്യവസായി അംഗങ്ങളുടെ മക്കളെയും അംഗങ്ങളുടെ കടയിൽ ജോലിചെയ്യുന്നവരുടെ മക്കളെയും അനുമോദിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.വി അശോകൻ, സമിതി കാഞ്ഞങ്ങാട് കമ്മിറ്റി അംഗം എം. ഗംഗാധരൻ, എൻ. ബാലകൃഷ്ണൻ, എ. മോഹനൻ ആയമ്പാറ, കെ. ബാലകൃഷ്ണൻ സംസാരിച്ചു. സെക്രട്ടറി പി. അനീഷ് ദീപം സ്വാഗതവും എ.പി അശോകൻ നന്ദിയും പറഞ്ഞു.