കാഞ്ഞങ്ങാട്: തുല്യ ജോലിക്ക് തുല്യവേതനം നൽകണമെന്നും മിനിമം വേതനം 26,000 ആക്കണമെന്നും കാഞ്ഞങ്ങാട് നടന്ന നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ടി. ഷിജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അനീഷ് മോഹൻ, സിമി രവീന്ദ്രൻ, എ. ശ്യാം കുമാർ, ഡോ. എ. സ്മിത, ജിജി ജോസഫ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷിജി ശേഖർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ എം. രാഘവൻ (പ്രസിഡന്റ്), ജി.കെ സിമ, എ. ശ്യാം കുമാർ, ജിജി ജോസഫ് (വൈസ് പ്രസിഡന്റുമാർ) ഷിജി ശേഖർ (സെക്രട്ടറി), സിമി രവീന്ദ്രൻ, ബിനോ കെ. തോമസ്, ഡോ. എ. സ്മിത (ജോയിന്റ് സെക്രട്ടറിമാർ), അനീഷ് മോഹൻ (ട്രഷറർ).