കാഞ്ഞങ്ങാട്: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കലാകായിക വേദിയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി ചെസ് -കാരംസ് മത്സരം സംഘടിപ്പിച്ചു. ഹൊസ്ദുർഗ്ഗ് യു.ബി.എം.സി സ്‌കൂളിൽ കാരംസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫ്രൊഫ.കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കാരംസ് മത്സരത്തിൽ ബി.സുധീഷ് ,സി ശിബിരാജ് (ജില്ലാ വ്യവസായ കേന്ദ്രം കാസർകോട് ) ഒന്നാം സ്ഥാനവും, കെ.ജി.ശ്രീജിത്ത് ആന്റ് നിരൺകുമാർ (പിഡബ്ല്യുഡി ഓഫീസ് കാസർകോട്) രണ്ടാം സ്ഥാനവും നേടി. ചെസ് മത്സരത്തിൽ വി.പ്രശാന്ത് ഒന്നാം സ്ഥാനവും( താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കാഞ്ഞങ്ങാട് ) എം.രൂകേഷ് (എജിഎച്ച്എസ്എസ് കോടോത്ത്) രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.ശോഭ, സംസ്ഥാന കമ്മറ്റി അംഗം കെ.ഭാനുപ്രകാശ് എന്നിവർ സമ്മാനം നൽകി. ജില്ലാ സെക്രട്ടറി ടി.ദാമോദരൻ സ്വാഗതവും ജില്ലാ കലാകായിക വേദി കൺവീനർ പി.വി.മഹേഷ് കുമാർ നന്ദിയും പറഞ്ഞു.