കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനമൈത്രി വളണ്ടിയർ പരിശീലനം ജില്ലാ പോലീസ് ചീഫ് വിജയഭാരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പദ്ധതി വിശദീകരിച്ചു. ട്രാക്ക് പ്രസിഡന്റ് എം.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പി.വി രാജീവൻ , നഗരസഭാ സെക്രട്ടറി എം.കെ.ഷിബു , ട്രാക്ക് സെക്രട്ടറി വി.വേണു ഗോപാൽ , കേരള പോലീസ് അസോസിയേഷൻ മെമ്പർ വി.ശ്രീജേഷ് എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത് കുമാർ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. ബി.എൽ.എസ് ട്രെയിനർ ഡോ.എം.കെ. വേണുഗോപാലൻ , ജെ.സി ഐ അന്താരാഷ്ട്ര പരിശീലകൻ വി.വേണുഗോപാലൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.വിജയൻ എന്നിവർ ക്ലാസെടുത്തു. സബ് ഇൻസ്‌പെക്ടർ എം.വി.വിഷ്ണു പ്രസാദ് വളണ്ടിയർ കാർഡ് വിതരണം ചെയ്തു. കെ.വിജയൻ, കെ.ടി രവികുമാർ, വിനോദ്കുമാർ പട്ടേന, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പി.ഭാർഗവൻ എന്നിവർ സംസാരിച്ചു. ജനമൈത്രി പോലീസ് എം.സുനിൽ കുമാർ നന്ദി പറഞ്ഞു.