കണ്ണൂർ: വൃക്ഷങ്ങളും പരസ്പര സൗഹാർദ്ദവും വളരട്ടെ എന്ന ആഹ്വാനവുമായി ലോക സൗഹാർദ്ദ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ കലാലയങ്ങളിലും വിദ്യാലയങ്ങളിലുമായി ഇന്നലെ കൈമാറിയത് 1,18,410 വൃക്ഷതൈകൾ.
വിദ്യാലയങ്ങളിൽ 64103 വൃക്ഷതൈകൾ കൈമാറിയപ്പോൾ , കലാലയങ്ങളിലും സാങ്കേതിക സ്ഥപനങ്ങളിലുമായി 49207
തൈകളും ഹരിത കർമ്മ സേന അംഗങ്ങൾ 2100 തൈകളുമാണ് സുഹൃത്തുക്കൾക്ക് കൈമാറി നട്ടു പിടിപ്പിച്ചത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു തൈ നടാം എന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ വിദ്യാലയങ്ങളിൽ സുഹൃത്തുകൾക്ക് വൃക്ഷ തൈകൾ കൈമാറി നട്ടുപിടിപ്പിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.
ചങ്ങാതിക്കൊരു തൈപദ്ധതിയുടെ ജില്ലാതല നടീൽ ഉദ്ഘാടനം ചെറുതാഴം കോ ഓപ്പറേറ്റീവ് കോളേജിൽ
സിനിമാ താരം കെ.യു. മനോജ് നിർവ്വഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു.