കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഭീഷണിയാവുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ഡി.എം.ഒയെ ഉപരോധിക്കാനെത്തിയ യു.ഡി.വൈ.എഫ് നേതാക്കളെ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു.ഹോസ്ദുർഗ് ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്തു. യു.ഡി.വൈ.എഫ് നിയോജക മണ്ഡലം ചെയർമാൻ നദീർ കൊത്തിക്കാൽ, കൺവീനർ ഷിബിൻ ഉപ്പിലിക്കൈ, നൗഷാദ് മണിക്കോത്ത്, രതീഷ് കാട്ടുമാടം, റമീസ് ആറങ്ങാടി, എച്ച്.ആർ.വിനീത് , ശരത്ത് മരക്കാപ്പ്, കൃഷ്ണലാൽ തോയമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.