കണ്ണൂർ: പൊലീസ് കാവലിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരസ്യ മദ്യപാനം നടത്തിയെന്ന വിവാദത്തിനിടെ നാലാം പ്രതി ടി.കെ. രജീഷിന് പരോൾ. 15 ദിവസത്തേക്കാണ് രണ്ട് ദിവസം മുമ്പ് പരോൾ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോൾ. രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി. വീട്ടിലെ അടുത്ത ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിലാണ് പരോൾ അനുവദിച്ചിരിക്കുന്നത്.