കാസർകോട്: കേരള പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനത്തേക്കും ഔദ്യോഗിക പക്ഷം ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്രസിഡന്റായി ആൽഫ കൺട്രോൾ റൂമിലെ എസ്.സി.പി.ഒ പി. പ്രകാശനെയും വൈസ് പ്രസിഡന്റായി അമ്പലത്തറ സ്റ്റേഷനിലെ എസ്.സി.പി.ഒ ടി.വി പ്രമോദിനെയും ജില്ല സെക്രട്ടറിയായി ചീമേനി സ്റ്റേഷനിലെ എസ്.സി.പി.ഒ പി.വി സുധീഷിനെയും ജോയിന്റ് സെക്രട്ടറിയായി ഡി.എച്ച്.ക്യൂവിലെ സി.പി.ഒ എം. രഞ്ജീഷിനെയും ജില്ല ട്രഷററായി ചിറ്റാരിക്കല്ലിലെ എസ്.സി.പി.ഒ കെ. അജിത്ത് കുമാറിനെയും തിരഞ്ഞെടുത്തു.
കെ.വി സൗമ്യ (ചന്തേര), എ.പി സുരേഷ് (ജില്ല സ്പെഷ്യൽ യുണിറ്റ്), കെ.വി സുരേഷ് (കോസ്റ്റൽ പൊലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ), എൽ.ആർ ദിലീഷ് കുമാർ (നീലേശ്വരം), സുരേഷ് തെക്കെക്കാട് (ട്രാഫിക്ക്), പി.പി അമൽദേവ് (ഡി.എച്ച്.ക്യൂ) എന്നിവരാണ് എക്സിക്യൂട്ടീവംഗങ്ങൾ.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ് നിരീക്ഷകനായിരുന്നു. ഹൊസ്ദുർഗ്ഗ് സ്റ്റേഷനിലെ എസ്.സി.പി.ഒ വി. ശ്രീജേഷ് വരണാധികാരിയായി. സി.പി.ഒ വി.വി ഉമേശൻ നിർദ്ദേശിച്ച പാനലിനെ സി.പി.ഒ ടി.ആർ രമ്യത, എസ്.സി.പി.ഒ പി.പി സുധീഷ് എന്നിവർ പിന്തുണച്ചു.
പി. പ്രകാശൻ (പ്രസിഡന്റ്), പി.വി സുധീഷ് (സെക്രട്ടറി), കെ. അജിത്ത് കുമാർ (ട്രഷറർ)