kseb

കണ്ണൂർ : കൃഷിയിടങ്ങളിലേക്ക് കടക്കുന്ന വന്യജീവികളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികൾ അപകടം വിളിച്ചുവരുത്തുന്നു. ഇത്തരം വേലികളിൽ തട്ടി രണ്ടു മരണങ്ങൾ നടന്ന ജില്ലയിൽ മലയോരം കേന്ദ്രീകരിച്ചാണ് അപകടകരമായ പരീക്ഷണം നടക്കുന്നത്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും അത് വകവെക്കാതെയാണ് ചിലർ വൈദ്യുതികെണിയൊരുക്കുന്നത്.

കെ.​എ​സ്.​ഇ.​ബി​യു​ടെ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി മോ​ഷ്ടി​ച്ചോ വീ​ട്ടി​ലെ ക​ണ​ക്ഷ​നി​ൽ​നി​ന്നോ വേ​ലി​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ക​ട​ത്തി​വി​ടു​ന്നതോ ആയ പ്രവൃത്തി മിക്കപ്പോഴും അ​പ​ക​ട​ത്തി​ലാണ് ക​ലാ​ശി​ക്കു​ന്ന​ത്.ഒ​രു കാ​ര​ണ​വ​ശാ​ലും കെ.​എ​സ്.​ഇ.​ബി ലൈ​നി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി നേ​രി​ട്ടോ അ​ല്ലാ​തെ​യോ ഇ​ത്ത​രം വൈ​ദ്യു​തി വേ​ലി​ക​ളി​ലേ​ക്ക് പ്ര​വ​ഹി​പ്പി​ക്കാ​ൻ പാ​ടി​ല്ലെന്ന് നിഷ്കർഷയുണ്ട്. അനധികൃതമായി വൈദ്യുത വേലികൾക്കെതിരെ ജില്ലാ ഭരണകൂടവുമായി ചേർന്ന് ബോധവത്ക്കരണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ നേരത്തെ പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും പിന്നീടുണ്ടായിട്ടില്ല.

അപകടകരമായ വേലികൾ ശ്രദ്ധയിൽ പെട്ടാൽ തൊട്ടടുത്തുള്ള സെക്‌ഷൻ ഓഫിസിൽ അറിയിക്കണമെന്ന് കെ.എസ്.ബി.യുടെ നി‌ർദേശമുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ വിഛേദിക്കാനുള്ള നടപടി ഉൾപ്പെടെ സ്വീകരിക്കും.

ആ വേലി ഇതല്ല

ബാറ്ററിയിൽ നിന്നുള്ള വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്നതും അംഗീകൃതവുമായ 'ഇലക്ട്രിക് ഫെൻസ് എനർജൈസർ' എന്ന ഉപകരണം സ്ഥാപിച്ച് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അംഗീകാരം നേടിയ ശേഷം മാത്രമേ അതിർത്തികളിൽ പ്രവർത്തിപ്പിക്കാൻ അനുവാദമുള്ളു.

കെ.എസ്.ഇ.ബി കണക്ഷനുകളിൽ നിന്നും ബാറ്ററി ചാർജർ പ്രവർത്തിപ്പിക്കാൻ പോലും ബന്ധപ്പെട്ട സെക്ഷൻ ഓഫിസിൽ നിന്ന് അനുമതി വാങ്ങണം. മൃഗങ്ങൾ കുടുങ്ങി കിടക്കാത്ത വിധം ശാസ്തീയമായി നിർമ്മിച്ച വേലിയിൽ പലഭാഗങ്ങളിലായി മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കണം. എന്നാൽ ചിലർ ഇതൊന്നും പാലിക്കാതെയും വൈദ്യുതി വേലികൾ സ്ഥാപിക്കുകയാണ്.

തീർത്തും നിയമവിരുദ്ധം

2003ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14 വകുപ്പ് 135 (1) പ്രകാരം വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

അനധികൃത വൈദ്യുതിവേലി പിടികൂടിയാൽ

3 വർഷം വരെ തടവും പിഴയും

സംസ്ഥാനത്ത് വൈദ്യുതി വേലിയിൽ തട്ടി

2 വർഷം

24 മരണം