club-udagadanm

കാഞ്ഞങ്ങാട്. അമ്പലത്തറ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ ഡോ.അംബികാസുതൻ മാങ്ങാട് നിർവഹിച്ചു. എഴുത്തുകാരായ വേണുഗോപാൽ ചുണ്ണംകുളം, നാരായണൻ അമ്പലത്തറ, മൃദുൽ മീങ്ങോത്ത്, രാജേഷ് നർക്കല തുടങ്ങിയവരെ ആദരിച്ചു. ജില്ലാ വടംവലി മത്സരത്തിൽ മികച്ച വിജയം നേടിയ സ്‌കൂൾ ടീമിനെയും അനുമോദിച്ചു. ഹെഡ്മാസ്റ്റർ പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി കെ.സബിത , പ്രിൻസിപ്പൽ കെ.വി.പ്രശാന്ത് , പിടിഎ വൈസ് പ്രസിഡന്റ് എം.ജയകുമാർ, എസ്.എം.സി ചെയർമാൻ മനോജ് കുമാർ അമ്പലത്തറ, അനിൽ കുമാർ ഫിലിപ്പ് രാജൻ മീങ്ങോത്ത് എന്നിവർ സംസാരിച്ചു. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് കെ. നിഷ സ്വാഗതവും വിദ്യാരംഗം ചുമതലയുള്ള സി പാർവണേന്ദു നന്ദിയും പറഞ്ഞു.