കാഞ്ഞങ്ങാട്:ചതുരക്കിണർ ജനകീയവായനശാല പൊതു നന്മപ്രവർത്തനങ്ങളുടെ ഭാഗമായി വയോജന വേദി രൂപീകരിച്ചു. രൂപീകരണയോഗം നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം നേടിയ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചറെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. വായനശാല പ്രസിഡന്റ് കെ.അമ്മിണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പള്ളിക്കൈ രാധാകൃഷ്ണൻ ,മുൻ അദ്ധ്യാപകൻ കെ.കെ.രാഘവൻ എന്നിവർ സംസാരിച്ചു. സീതാദേവി കരിയാട്ട് സ്വാഗതവും രാജലക്ഷ്മി നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ഗോപിനാഥൻ(പ്രസിഡന്റ്) ,പി.വത്സമ്മ, കെ.ശാരദ(വൈസ് പ്രസിഡന്റുമാർ)
കെ.കെ.രാഘവൻ (സെക്രട്ടറി), വി.എം.ഗംഗാധരൻ ,കെ.വി.മാധവി(ജോയിൻ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.