medical-camp

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര ചികിത്സാവിഭാഗത്തിന്റെയും അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ നേത്രദാന പക്ഷാചരണത്തിന് മുന്നോടിയായാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. തിമിര രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ നടത്തും. ഡോ.എസ്.അപർണ, അജീഷ്, നമിത, വർഷ, വൈഷ്ണവി, അപ്പുക്കുട്ടൻ, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ക്ഷേത്രം പ്രസിഡന്റ് ജനാർദ്ദനൻ കുന്നരുവത്ത് സെക്രട്ടറി ടി.കെ.ദിനേശൻ, രാജേഷ് മീത്തൽ, ടി.വി.ശ്രീധരൻ, കെ.പി.വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി . എലിപ്പനി, ഡെങ്കിപ്പനി ബോധവൽക്കരണ ക്ലാസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് കുഞ്ഞി ക്ലാസ്സ് കൈകാര്യം ചെയ്തു. ആശാവർക്കർമാരുടെ നേതൃത്വത്തിൽ പ്രതിരോധ ഗുളിക വിതരണവും നടന്നു.