പഴയങ്ങാടി:ഏഴോം പഞ്ചായത്തിലെ കൊട്ടിലയിൽ നവീകരിച്ച വളാംകുളത്തിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ നിർവ്വഹിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.ഹരിതകേരള നീർത്തട മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 23 ലക്ഷം മുടക്കി ചെറുകിട ജലസേചന വിഭാഗം മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. കാർഷിക മേഖലയുടെ ആവശ്യം കൂടി പരിഗണിച്ച് നിർമ്മിച്ചിട്ടുള്ള കുളത്തിന് 9.30 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നോബിൾ സെബസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ.ഗീത, വാർഡ് അംഗങ്ങളായ കെ.നിർമ്മല, കെ.വി.രാജൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.ടി.വേണുഗോപൽ, കെ.മനോഹരൻ എന്നിവർ സംസാരിച്ചു. പി.എം.ഉണ്ണികൃഷ്ണൻ സ്വാഗതവും പി.പി.രാജീവൻ നന്ദിയും പറഞ്ഞു.