ragesh

മാഹി: മാഹിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി സി.പി.എമ്മിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു.പുതുച്ചേരി സർക്കാർ മാഹിയോട് തുടരുന്ന അവഗണനക്കെതിരെ സി.പി.എം നേതൃത്വത്തിൽ മാഹി സിവിൽസ് സ്റ്റേഷനിലേക്ക് നടന്ന ബഹുജനമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.
സി കെ.രമേശൻ, മുഹമ്മദ് അഫ്സൽ, വി.ജനാർദ്ദനൻ, അഡ്വ.ടി.അശോക് കുമാർ, കെ.ജയപ്രകാശൻ, വി.എം.സുകുമാരൻ സംസാരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, റേഷൻ സംവിധാനം പുന:സ്ഥാപിക്കുക,വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഒഴിവുള്ള മുഴുവൻ തസ്തികയിലും നിയമനം നടത്തുക, ബൈപ്പാസ് അപ്രോച്ച് റോഡ് പണി പൂർത്തിയാക്കുക,മാഹി സ്പിന്നിംഗ് മിൽ തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.