കാസർകോട്: കോഴിക്കോട് കളിപറമ്പ് ചെറുകുളത്തൂരിലെ സത്യാനാഥന്റെ മൃതദേഹം കാസർകോട് കടപ്പുറത്ത് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും മരുന്ന് വാങ്ങിക്കാൻ കോഴിക്കോട് ആശുപത്രിയിലേക്ക് പോയതായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ക്ലിനിക്കിൽ അന്വേഷിച്ചു. അവിടെ വന്നിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ മാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി പത്ത് മണിക്ക് ശേഷമാണ് മൃതദേഹം കാസർകോട് കണ്ടെത്തിയത്. കാസർകോട് ടൗൺ പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കോഴിക്കോട്ടിൽ നിന്ന് ബന്ധുക്കൾ എത്തി നാട്ടിലേക്ക് കൊണ്ടു പോയി. മക്കൾ :സനോജ്, ഷിജി, മരുമകൻ :ലിനേഷ്.സഹോദരി :സാവിത്രി.