കാഞ്ഞങ്ങാട്: രണ്ടു തവണ പഴയ ഹൊസ്ദുർഗ് മണ്ഡലത്തിൽ എം.എൽ.എ ആയിരുന്ന എം.നാരായണന് കാലാവധി തികഞ്ഞതിന് തൊട്ടുപിറകെ മടിക്കൈ ബങ്കളത്ത് സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടമാണ് നഷ്ടപ്പെട്ടത്. കോൺഗ്രസിൽ നിന്നും നിയോജകമണ്ഡലം തിരിച്ചുപിടിക്കാൻ
പതിനെട്ടു വർഷത്തോളം പോസ്റ്റുുമാനായി ജോലി ചെയ്ത ഇദ്ദേഹത്തെ
അങ്ങേയറ്റം നിർദ്ധനരായ പട്ടികജാതി കുടുംബത്തിലാണ് എം.നാരായണൻ ജനിച്ചത്. വെസ്റ്റ് എളേരിയിലെ മാവു വളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടെയും ഒൻപത് മക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. വെസ്റ്റ് എളേരിയിൽ എ.ഐ.വൈ.എഫ് പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് സി.പി.ഐ പ്രവർത്തകനായി.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിൽ ഇ.ഡി ജീവനക്കാരനായി ജോലി ചെയ്യവേയാണ് പാർട്ടി ജോലി രാജി വെച്ച് മത്സരിക്കാൻ നിർബന്ധിച്ചത്.
എം.എൽ.എ എന്ന നിലയിൽ ഏറെ പ്രശംസനീയമായ പൊതുജീവിതമായിരുന്നു ഇദ്ദേഹത്തിന്റെത്. അങ്ങേയറ്റം ലളിതമായ ജീവിതം നയിച്ച അദ്ദേഹത്തിന് ധനകാര്യസ്ഥാപനത്തിൽ നിന്നും എടുത്ത കടം തിരിച്ചടിയായതോടെ കിടപ്പാടം നഷ്ടമാകുകയായിരുന്നു.സംഭവമറിഞ്ഞ ചില വ്യക്തികളാണ് ഈ വീട് തിരിച്ചെടുത്തു നൽകിയത്.
മടിക്കൈ നാരായണൻ നായർ വധക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അദ്ദേഹം നടത്തിയ നിരാഹാര സമരം അക്കാലത്ത് സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു .ജില്ലാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മന്തോപ്പിൽ നടത്തിയ നിരാഹാരസമരവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
എം.നാരായണന് ശേഷം 2001ൽ സഹോദരൻ എം.കുമാരനും ഹോസ്ദുർഗിൽ നിന്നും വിജയിച്ച് എം.എൽ.എയായി. എം.എൽ.എ സ്ഥാനം ഒഴിഞ്ഞ എം.നാരായണൻ പിന്നീട് കാസർകോട് ജില്ലാപഞ്ചായത്തിൽ ബേഡകം ഡിവിഷനെ പ്രതിനിധീകരിച്ചിരുന്നു.