fitu

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ സംസ്ഥാനതല കാമ്പയിനിന്റെ ഭാഗമായി എഫ്.ഐ.ടി.യു. ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി ടൈലറിംഗ് ക്ഷേമനിധി ഓഫീസിനു മുമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു. നിൽപ്പ് സമരം എഫ്.ഐ.ടി.യു. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ എം.എച്ച്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എച്ച്. മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി എച്ച്. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സഫിയ സമീർ, രാജൻ കോളം കുളം, ടി.കെ.അബ്ദുൾ സലാം, കെ.വി.പത്മനാഭൻ എന്നിവർ സംസാരിച്ചു . യുസ്റ, കെ.റഷീദ , സഹീറ ലത്തീഫ്, ഉമ്മു ഹബീബ, കെ.രഞ്ജിനി ,എൻ.ഇസ്മയിൽ, ഒ.ടി.ഫൗസിയ. എന്നിവർ നേതൃത്വം നൽകി. കെ.രവി സ്വാഗതവും ടി.എം.എ.ബഷീർ അഹമ്മദ് നന്ദിയും പറഞ്ഞു.