പാണത്തൂർ : ബളാംതോട് ജി.എച്ച്.എസ്.എസ് സീഡ് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെ ചങ്ങാതിക്കൊരു തൈ പരിപാടിക്ക് തുടക്കം കുറിച്ചു.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.എൻ.വേണു പരിപാടി ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസിലെ അലൻ സനോജിന് വൃക്ഷതൈ നൽകിയും വിദ്യാലയാങ്കണത്തിൽ തൈ നട്ടുമായിരുന്നു ഉദ്ഘാടനം. ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ചങ്ങാതിക്കൊരു തൈ പരിപാടി സംഘടിപ്പിച്ചത്. തൈകൾ ശേഖരിക്കൽ, കൈമാറൽ, പരിപാലനം, തുടർ സംരക്ഷണം എന്നിവയുൾപ്പെടുത്തിയാണ് ക്യാമ്പയിൻ.സീനിയർ അസിസ്റ്റന്റ് പി.റിനി മോൾ ,സീഡ് ഇക്കോ ക്ലബ്ബ് കോ ഓർഡനേറ്റർ പി.പി.സഹദേവൻ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ കെ.ജി.രാമചന്ദ്രൻ,കെ.വി.ഷീബഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി