കേളകം : കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേളകം ഫെസ്റ്റ് 22 മുതൽ സെപ്തംബർ 7വരെ നടക്കും. കലാസാംസ്‌കാരിക പരിപാടികൾ, അമ്യൂസ്‌മെന്റ് പാർക്ക്, വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈഥിലി രമണൻ, മേരിക്കുട്ടി ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ തോമസ് പുളിക്കകണ്ടത്തിൽ, സജീവൻ പാലുമ്മി, ജോണി പാമ്പാടിയിൽ ലീലാമ്മ ജോണി എന്നിവരോടൊപ്പം സന്തോഷ് ജോസഫ് മണ്ണാർകുളം, കൊച്ചിൻ രാജൻ, എം.എസ്.തങ്കച്ചൻ, എ.എ.സണ്ണി, പി.എം.രമണൻ, കെ.പി.ഷാജി, എസ്.ടി.രാജേന്ദ്രൻ, സെബാസ്റ്റ്യൻ കുപ്പക്കാട്ട്, എൻ.ഇ.പവിത്രൻ ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷിനെയും ജനറൽ കൺവീനറായി പഞ്ചായത്ത് സെക്രട്ടറി എം.പൊന്നപ്പനേയും തിരഞ്ഞെടുത്തു.