പട്ടാന്നൂർ : ഇരിക്കൂർ ചാലോട് റോഡിൽ കുഴികൾ വ്യാപകമായി പ്രതിഷേധിച്ച് കൊളപ്പ ചിത്രാരിയിലെ തകർന്ന റോഡിന്റെ ഭാഗത്ത് വാഴ നട്ട് യൂത്ത് കോൺഗ്രസ് കൊളപ്പ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ജിതിൻ കൊളപ്പ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് കൊളപ്പ യൂണിറ്റ് പ്രസിഡന്റ് ആർ.പി രഹനാസ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം വൈസ് പ്രസിഡന്റ് അക്ഷയ് ബാലചന്ദ്രൻ, സെക്രട്ടറി ആദർശ് കൊളപ്പ,കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ.പി ശശിധരൻ,ജവഹർ ബാൽമഞ്ച് ബ്ലോക്ക് കോർഡിനേറ്റർ ഒ.എം സന്തോഷ്, സൈനുദ്ദീൻ ടി.സി,ആർ.പി ഷെസിൽ,ഷിനു ഗോപാൽ,വി.പി രഞ്ജു, ഹൃതിക് ദാസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അടിയന്തര പരിഹാരം കാണുന്നില്ലെങ്കിൽ അതിശക്തമായ പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.