പയ്യന്നൂർ: മിഡ് ടൗൺ റോട്ടറി, പയ്യന്നൂർ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ മെഗാ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.പുഞ്ചക്കാട് സെന്റ് മേരീസ് യു.പി.സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 1500ൽ അധികം കുട്ടികളെ വിദഗ്ദ്ധ കണ്ണുപരിശോധനക്ക് വിധേയമാക്കി.
എല്ലാ ആധുനീക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള മെഡിക്കൽ വാനും നിരവധി വിദഗ്ദ്ധ ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും ക്യാമ്പിന് നേതൃത്വം നൽകി.മിഡ് ടൗൺ റോട്ടറി പ്രസിഡന്റ് അശോകൻ വേങ്ങയിലിന്റെ അദ്ധ്യക്ഷതയിൽ റീജനൽ കോഡിനേറ്റർ നരേന്ദ്ര ഷേണായി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഐ ഫൗൺണ്ടേഷൻ എം.ഡി.മുകേഷ് അത്തായി, ഗംഗാധരൻ മേലേടത്ത്, കെ.പി.നാരായണൻകുട്ടി,കെ.വേണുഗോപാൽ, പി.വി.മഹേന്ദ്രൻ , പി.ദിനേശ് കുമാർ , സദാനന്ദൻ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാന്റി സ്വാഗതവും മിഡ് ടൗൺ റോട്ടറി സെക്രട്ടറി ഡോ: പ്രവീൺ ഗോപിനാഥ് നന്ദിയും പറഞ്ഞു.