കാഞ്ഞങ്ങാട്: അന്തരിച്ച കൂക്കൾ രാമചന്ദ്രൻ നായരുടെ (ആർ.സി നായർ) ജന്മദിനത്തിൽ ആർ.സി ഫൗണ്ടേഷൻ ആൻഡ് ആർ.സി മാർട്ടിന്റെ നേതൃത്വത്തിൽ ' പുനർജ്ജനി ' എന്ന പേരിൽ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. രജനി രാമചന്ദ്രൻ നിലവിളക്ക് കൊളുത്തി. സിനിമ താരം അനുശ്രീ മാവിൻ തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷയായി. മോഹനൻ മാങ്ങാട് ആമുഖ പ്രഭാഷണം നടത്തി. രാജപുരം എസ്.എച്ച്.ഒ രാജേഷ് മുഖ്യാതിഥിയായി. മെമ്പർമാരായ എൻ. വിൻസെന്റ്, രാധ, സുകുമാരൻ, കെ.കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. 50 പേർക്ക് ചികിത്സാ സഹായവും അഞ്ഞൂറ് വീട്ടുകാർക്ക് മാവിൻ തൈകളും വിതരണം ചെയ്തു. നാടക സിനിമാ നടൻ കുക്കൾ രാഘവൻ സ്വാഗതവും എ. അരുൺ നന്ദിയും പറഞ്ഞു.
പുനർജ്ജനിയുടെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച് 500 വീട്ടുകാർക്കുള്ള മാവിൻ തൈകളുടെ വിതരണം പ്രശസ്ത മലയാള സിനിമാതാരം അനുശ്രീ നിർവ്വഹിക്കുന്നു