sankara

പയ്യന്നൂർ: ശ്രീ ശങ്കരാചാര്യ സംസ്‌കൃതശാല പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിലെ സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെയും സോഷ്യൽ വർക്ക് സ്റ്റുഡന്റ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആന്റ് ഡവലപ്പ്‌മെന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഡോ.എ.എസ് അനിതയുടെ അദ്ധ്യക്ഷതയിൽ കെ.എ.പി.എസ് കണ്ണൂർ ജില്ലാ വൈസ്.പ്രസിഡന്റ് റോസ് മേരി ഉദ്ഘാടനം ചെയ്തു.ഡോ. എ.എസ് സ്വസ്തിക്, ഡോ.സുനിൽ യെമ്മൻ, ഡോ.വൈശാഖ്, ഡോ.യഹിയ എന്നിവർ സംസാരിച്ചു.സാമൂഹ്യ പ്രവർത്തക വിഭാഗം വൈസ് പ്രസിഡന്റ് ജെറിൻ സ്വാഗതവും അനുപോൾ നന്ദിയും പറഞ്ഞു.ഹിരോഷിമ നാഗസാക്കി നഗരങ്ങളിൽ പതിച്ച ദുരന്തത്തെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും നിലവിലെ യുദ്ധഭീകരതയെക്കുറിച്ചും ക്രിസ്റ്റോ സ്റ്റീഫൻ ക്ലാസെടുത്തു.തുടർന്ന് യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.