indenpendance

കണ്ണൂർ: ജില്ലയിലെ 30 അമൃത് സരോവർ സൈറ്റുകളിൽ (കുളങ്ങൾ) സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തും. ദേശീയ പതാക ഉയർത്തുന്നതിനും ഏക് സരോവർ, ഏക് സങ്കൽപ്പ് ജൽ സൻരക്ഷൺ കാ എന്ന പേരിൽ കാലാവസ്ഥ, ജല ലഭ്യത എന്നിവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി വിവിധ കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനും അസി. കളക്ടർ എഹ്‌തെദ മുഫസിറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യ സമര സേനാനികൾ, പത്മ അവാർഡ് ജേതാക്കൾ, തൊഴിലാളികൾ, അയൽക്കൂട്ടങ്ങൾ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, പൊതുജനങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കാൻ നിർദേശം നൽകി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ജയ്സൺ മാത്യു, പദ്ധതിയുടെ ജില്ലാ എൻജിനീയർ സി.ആർ ആതിര, ജില്ല, ബ്ലോക്ക് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.