nss

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ പഞ്ചായത്ത്‌ ജൈവ വൈവിദ്ധ്യ മാനേജ്‍മെന്റ് സമിതി ഹരിത വീഥി പ്രൊജക്റ്റിന്റെ ഭാഗമായി നട്ടു പിടിപ്പിച്ച വൃക്ഷ തൈകളുടെ സംരക്ഷണ പ്രവർത്തനം ഏറ്റെടുത്ത് നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ.നടക്കാവിലെ റോട്ടറി ക്ലബ് ഓഫീസ് പരിസരത്തു വച്ചു പിടിപ്പിച്ച ഇരുന്നൂറോളം വൃക്ഷ തൈകളുടെ സംരക്ഷണ പ്രവൃത്തിക്കായാണ് തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ സേവനത്തിനിറങ്ങിയത്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ.ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ബി.എം.സി കൺവീനർ എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.എം.രംജിത്ത്, കെ.കെ.സാജു, കെ.പ്രമോദ്, കെ.കെ.അഖിൽ എന്നിവർ നേതൃത്വം നൽകി.