jawaharbalmanj
ജവഹര്‍ ബാലമഞ്ച് കൊടി പാറട്ടെ പരിപാടി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉല്‍ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജവഹർ ബാലമഞ്ച് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കൊടി പാറട്ടെ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി കുട്ടിക്കൂട്ടം ജില്ലാ ഭാരവാഹികളായ മയൂഖ ഭാസ്‌കർ, പി.വി.എസ് ഭാഗ്യലക്ഷ്മി എന്നിവർക്ക് ദേശീയ പതാക കൈമാറി നിർവ്വഹിച്ചു.

ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ അഭിലാഷ് കാമലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോർഡിനേറ്റർ രാജേഷ് പള്ളിക്കര, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ്, ജില്ലാ കോർഡിനേറ്റർമാരായ ഷാഫി ചൂരിപ്പള്ളം, ജിബിൻ ജെയിംസ്, ധനേഷ് ചീമേനി, ശ്രീജിത്ത് കോടോത്ത്, രാഹുൽ നർക്കല, രാഹുൽ കൊഴുമ്മൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി മണികണ്ഠൻ, കോൺഗ്രസ് നേതാക്കളായ കെ.പി ബാലകൃഷ്ണൻ, വി. ഗോപി, പത്മരാജൻ ഐങ്ങോത്ത്, അഡ്വ. സോജൻ കുന്നേൽ, മനോജ് ഉപ്പിലിക്കൈ, ദിവ്യഷാജി തോയമ്മൽ സംബന്ധിച്ചു.