ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്‌കൂൾ മാനേജർ തിക്കോടി ജ്യോതിസിലെ ടി.പി. സന്തോഷ് കുമാർ (63)നിര്യാതനായി. തിക്കോടി, മേലടി ശ്രീനാരായണ ഭജന മഠം ഗവ. യു.പി സ്‌കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകനാണ്. തൃക്കോട്ട് എയ്ഡഡ് സ്‌കൂളിലും പയ്യാനക്കൽ ഗവ. യു.പി. സ്‌കൂളിലും അദ്ധ്യാപകനായിരുന്നു. അച്ഛൻ : പരേതനായ ടി.പി. ഗോപാലൻ മാസ്റ്റർ (മാനേജർ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്‌കൂൾ). അമ്മ: പരേതയായ രുക്മിണി ടീച്ചർ (മാനേജർ, കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്‌കൂൾ). ഭാര്യ : ഹേമമാലിനി. മക്കൾ : ടി.പി. വൈഷ്ണവ്, ടി.പി. സ്വരാത്മിക സന്തോഷ്. സഹോദരങ്ങൾ : ടി.പി. ക്ഷേമ ടീച്ചർ, ടി.പി. ജ്യോതി ടീച്ചർ.