cycle-rali

കണ്ണൂർ: ഡി.എസ്.എസ്.സി സെന്റർ വയനാട് ചൂരൽമലയിലേക്ക് സംഘടിപ്പിച്ച സൈക്കിൾ റാലി കം സ്പർശ് ഔട്ട്റീച്ച് പ്രോഗ്രാം കണ്ണൂർ യുദ്ധ സ്മാരകത്തിന് സമീപം രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്തു. റാലി കോഴിക്കോട്, മലപ്പുറം വഴി ചൂരൽ മലയിൽ 14 ന് എത്തിച്ചേരും.സ്വാതന്ത്ര്യത്തിന്റെ 79ാം വാർഷികത്തോടനുബന്ധിച്ച സൈന്യവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ദൃഡപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ചതാണ് സൈക്കിൾ റാലി.ഡി.എസ്.സി കമാഡന്റും മിലിട്ടറി സ്റ്റേഷൻ കമാൻഡറുമായ കേണൽ പരംവീർ സിംഗ് നാഗ്ര, സിറ്റി പോലീസ് കമ്മീഷണർ പി.നിതിൻരാജ്, സീനിയർ വെറ്ററൻ ബ്രിഗേഡിയർ രാജ്കുമാർ , ശൗര്യചക്ര കേണൽ പി.എ.മാത്യൂസ് ,​സുബേദാർ ശൗര്യചക്ര പി.വി. മനീഷ് ,​സൈനിക ഓഫീസർമാർ, വിമുക്ത ഭടന്മാർ, എൻ.സി.സി കേഡറ്റുകൾ, സ്‌കൂൾ വിദ്യാർത്ഥികൾ സൈനിക വെൽഫെയർ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.