space

തളിപ്പറമ്പ്: ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി സർസയ്യിദ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന സ്പെയ്സ് സൂത്ര 11,​ 12 തീയതികളിലായി നടക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ശാസ്ത്രപ്രദർശനവും ഫിലിം ഫെസ്റ്റിവലും ഇതോടനുബന്ധിച്ച് നടക്കും. 11ന് രാവിലെ 10 മണിക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സർവീസ് ഡയരക്ടർ ഡോ.കെ.വി.സുജിത്ത് ഉദ്ഘാടനം നിർവഹിക്കും. എക്‌സിബിഷൻ ഉദ്ഘാടനം മാനേജർ അഡ്വ.മഹമൂദും ഫിലിം ഫെസ്റ്റിവെൽ സി.ഡി.എം.ഇ.എ ജനറൽ സെക്രട്ടറി അള്ളാംകുളം മഹമൂദും ഫുഡ് ഫെസ്റ്റിവൽ പയ്യാമ്പലം ഡിസ്ന‌ി വേവ്സ് മാനേജിംഗ് ഡയരക്ടർ സി വി.ഫൈസലും നിർവഹിക്കും.തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സൗജന്യമായി പങ്കെടുക്കാം.വാർത്താസമ്മേളനത്തിൽ ഡോ.കെ.കെ.ഫൈറൂസ്, ഡോ.ടി.പി.നഫീസ ബീവി, ഡോ.പി.ഹാരിസ്, ഷിസ ഖദീജ, റിഫാൻ, നിമ ഫാത്തിൻ എന്നിവർ പങ്കെടുത്തു.