പയ്യന്നൂർ :കണ്ണൂർ ജില്ലാ ക്ഷീരസംഗമം വെള്ളൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വെള്ളൂരിൽ നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. സംഘം പ്രസിഡന്റ് വി.കെ.കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി ജയ, വി.ബാലൻ, കൗൺസിലർമാരായ ഇ.ഭാസ്‌കരൻ, ഇ.കരുണാകരൻ, ടി.ദക്ഷായണി, ക്ഷീര വികസന വകുപ്പ് അസി.ഡയറക്ടർ പി.എച്ച്.സിനാജുദ്ദീൻ , ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒ.സജിനി, മിൽമ ഡയറക്ടർ വി.ടി.ചാക്കോ സംസാരിച്ചു. ക്ഷീര വികസന ഓഫീസർ സ്മിത മാരാർ സ്വാഗതവും ക്വാളിറ്റി കൺട്രോൾ ഓഫീസർ എ.കെ.സ്മിത നന്ദിയും പറഞ്ഞു. രണ്ട് മാസം നീണ്ട് നിൽക്കുന്ന സംഗമത്തിൽ ജില്ലയിലെ ക്ഷീര കർഷകർ, സംസ്ഥാന മന്ത്രിമാർ, സഹകാരികൾ, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഭാരവാഹികൾ : വി.കെ.കൃഷ്ണൻ ( ചെയർമാൻ) , ഒ.സജിന (കൺവീനർ), സ്മിത മാരാർ ( ജോ.കൺവീനർ), പി.എച്ച്.സിനാജുദ്ദീൻ (ട്രഷറർ) .