കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആണെന്നും അദ്ദേഹം ജ്യോത്സ്യനെ കണ്ടോട്ടെയെന്നും കെ. സുധാകരൻ എം.പി. കെ.പി.സി.സി പുനഃസംഘടനയിൽ തർക്കങ്ങളില്ല. കൊള്ളാവുന്നവരെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതാരാണ് എന്നത് കമ്മിറ്റി തീരുമാനിക്കട്ടെ. അവരെ മാറ്റിയാലുള്ള ഗുണവും ദോഷവും വിലയിരുത്തേണ്ടത് കമ്മിറ്റിയാണെന്നും സുധാകരൻ പറഞ്ഞു.