divya
ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

കണ്ണൂർ: ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ ഘട്ടങ്ങളിലെ തന്റെ ഇടപെടലുകൾ നിരത്തി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ സാധിക്കില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യമാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്. മന്ത്രിയായിരുന്ന കെ.കെ ശൈലജയ്ക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും പ്രത്യേകം പ്രശംസയും അറിയിക്കുന്നുണ്ട്. എന്നാൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ പരാമർശിക്കാതെയാണ് ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നമ്മുടെ സ്വപ്ന പദ്ധതി യഥാർത്ഥ്യമാകുന്നതിന്റെ സന്തോഷം പങ്കിടാൻ മറക്കാതെ ഓർത്തുവിളിച്ചതിനു പ്രത്യേകം നന്ദി സർ എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.