tkr
സായാഹ്ന ധർണ്ണ ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

റെയിൽവെ സ്റ്റേഷനിൽ ആർ.ജെ.ഡി. സായാഹ്ന ധർണ്ണ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം കനക്കുന്നു. ആർ.ജെ.ഡി. തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

മേൽക്കൂരയില്ലാത്ത ഫ്ലാറ്റ്ഫോമിലും ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ അപര്യപ്തതയിലും പ്രതിഷേധിച്ചും, അനുമതി ലഭിച്ച ബീരിച്ചേരി, വെള്ളാപ്പ് റെയിൽവേ ക്രോസിംഗിലെ ഓവർബ്രിഡ്ജ് പ്രവൃത്തി ത്വരിതപ്പെടുത്തുക, എഗ്മോർ എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുക, മംഗലാപുരത്തേക്ക് കൂടുതൽ മെമു സർവീസ് ആരംഭിക്കുക, പാസഞ്ചർ ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകൾ അനുവദിക്കുക, റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷന്റെ മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.

ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ, ജില്ലാ സാക്രട്ടറി ഇ.വി. ഗണേശൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു, മഹിളാ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഷീജ, പഞ്ചായത്ത് സെക്രട്ടറി കെ. പവിത്രൻ, ജില്ലാ കമ്മിറ്റി അംഗം കാര്യത്ത് രമേശൻ സംസാരിച്ചു. മണ്ഡലം സെക്രട്ടറി വി.വി വിജയൻ സ്വാഗതവും സി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെ. പ്രീത, പി.വി. അജിത, വി.കെ. ചന്ദ്രൻ, യു.കെ. രാജൻ, പി. രാജീവൻ നേതൃത്വം നൽകി.