anuso
സർവ്വകക്ഷി അനുശോചന യോഗം

കരിന്തളം: അഡ്വക്കറ്റ് കെ.കെ നാരായണന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മടിക്കൈ പഞ്ചായത്ത് അംഗം എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പി. കരുണാകരൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, സി.പി.ഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എം. നന്ദകുമാർ, രാഘവൻ കൂലേരി, കൂക്കൾ ബാലകൃഷ്ണൻ, ബാബു പുല്ലൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത, കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ, മോഹൻദാസ് മേനോൻ, പള്ളിപ്പുറം രാഘവൻ, ശ്രീകണ്ഠൻ നായർ, ഡോക്ടർ എ. മുരളീധരൻ, സജി പി. ജോസ്, എം.പി. പത്മനാഭൻ, സത്യനാഥ് ചെന്തളം, ഉമേശൻ ബേളൂർ, വിനീത് മുണ്ടമാണി, വി.സി പത്മനാഭൻ, കെ. കുഞ്ഞിരാമൻ, മനുലാൽ മേലത്ത് സംസാരിച്ചു.