anumoda
അനുമോദന സദസ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സ്മിത വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: എസ്.സി, എസ്.ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ നീലേശ്വരം മേഖലാ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന സദസൊരുക്കി. നീലേശ്വരം കൊട്ടറ കമ്യൂണിറ്റി ഹാളിൽ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സ്മിത വേലായുധൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം മേഖലാ പ്രസിഡന്റ് പി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് ഡപ്യൂട്ടി തഹസിൽദാർ സിന്ധു സുനിൽകുമാർ മുഖ്യാതിഥിയായി. ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് എം. സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി. മേഖലാ സെക്രട്ടറി എ. സുബിൻരാജ്, സംസ്ഥാന കമ്മിറ്റി അംഗം ടി. വിജയൻ, ജില്ലാ സെക്രട്ടറി പി. രാജീവൻ, ട്രഷറർ കെ.ആർ. രാകേഷ്, മേഖലാ ട്രഷറർ ടി. രാജേഷ്, സമുദായ സംഘം ഭാരവാഹികളായ സി. അനിൽകുമാർ, എൻ.കെ. സുനിൽ, കെ. ശ്രീജിത്ത്, സുനിൽകുമാർ കൊട്ടറ സംസാരിച്ചു.