ksspa-march
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ( കെ എസ് പി യു ) കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ടീച്ചര്‍ ഉല്‍ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. പ്രസന്ന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരൻ അദ്ധ്യക്ഷനായി. കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.വി ബാലകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം വി.ടി കാർത്യായണി, സംസ്ഥാന കൗൺസിലർ കെ.പി കമ്മരാൻ നായർ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രവിവർമൻ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരൻ സ്വാഗതവും ട്രഷറർ വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് യൂണിറ്റ് സെക്രട്ടറിമാരായ കെ. ചന്ദ്രൻ, കെ. വാസു, കെ.വി. കുഞ്ഞികൃഷ്ണൻ, വി.വി. പ്രമോദ്, കെ. കരുണാകരൻ, എം.വി. ദാമോദരൻ കുട്ടി നേതൃത്വം നൽകി.