കാഞ്ഞങ്ങാട്: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് വിഷ രഹിത തനത് പോഷക ആഹാരങ്ങൾ ലഭ്യമാക്കുന്നതിനായി മുച്ചിലോട്ട് ഗവ. എൽ.പി സ്‌കൂളിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും, വികസന സമിതി അംഗങ്ങളുടെയും കൂട്ടായ്മയിൽ നടത്തുന്ന പച്ചക്കറി കൃഷിക്ക് വിത്തിട്ടു. സ്‌ക്കൂൾ വളപ്പിലെ അര ഏക്കർ സ്ഥലത്താണ് കൃഷി. വെണ്ട, ചീര, നരമ്പൻ, പയർ, പാവയ്ക്ക, പറങ്കി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിത്തടൽ അജാനൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ കെ. മീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഫവാസ് അദ്ധ്യക്ഷത വഹിച്ചു. എം. വിദ്യ, ബിജു മണലിൽ, എം. സുമേഷ്, പി. സവിത എന്നിവർ സംസാരിച്ചു. സ്‌കൂൾ എച്ച്.എം കെ.എം പ്രീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. സുമംഗലി നന്ദിയും പറഞ്ഞു.