മട്ടന്നൂർ: വായന്തോട് എയർപോർട്ട് റോഡ് പൂവത്തും കണ്ടി ഹൗസിൽ, റിട്ട. ഇന്ത്യൻ എയർ ഫോഴ്സ് ഫ്‌ളൈറ്റ് എഞ്ചിനീയർ ഡോ.പി.കെ. രാമചന്ദ്രൻ (88) നിര്യാതനായി. കോയമ്പത്തൂർ സായ് ബാബ കോളനിയിൽ വിജയലക്ഷമി അപാർട്‌മെന്റിലാണ് താമസം. 45 വർഷത്തോളമായി കോയമ്പത്തൂരിലെ വിവിധ സാമൂഹ്യ മേഖലകളിൽ കർമ്മനിരതനായിരുന്നു. കോയമ്പത്തൂർ ഗ്ലോബൽ പവർ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.
പരേതരായ പി.എം. രാമുണ്ണി മാസ്റ്റരുടെയും പി.കെ.കൗസല്യയുടെയും മകനാണ്. ഭാര്യ: ശൈലജ രാമചന്ദ്രൻ (ശൈലജ ക്ലോത്ത്മാർട്ട്, തലശ്ശേരി). മക്കൾ: ഡോ. പി.കെ. സംഗീത രാമചന്ദ്രൻ (ഡീൻ, റിഫയാൻ ഗ്ലോബൽ, മുബൈ), പി.കെ. സന്ദീപ് രാമചന്ദ്രൻ (ടാറ്റ കൺസട്ടിംഗ് സർവീസ്, ചെന്നൈ). മരുമകൾ: പ്രിയ സന്ദീപ് (ഇൻഫോസിസ്). സഹോദരങ്ങൾ: സൗദാമിനി രാഘവൻ (ചെന്നൈ), പി.കെ. വത്സലൻ (റിട്ട. ഇന്ത്യൻ എയർഫോഴ്സ്, വാട്ട്സൺ ഇലക്ട്രോണിക്സ്), പി.കെ. രമണി ഹരിദാസൻ, പി.കെ.നളിനി പ്രേമരാജൻ, ഡോ. പി.കെ. ജഗന്നാഥൻ (റിട്ട. പ്രിൻസിപ്പാൾ, എസ്.എൻ കോളേജ്, പ്രസിഡന്റ് കണ്ണൂർ ഡിസ്ട്രിക്ട് ഒളിംപിക് അസോസിയേഷൻ), പരേതരായ പി.കെ. ഭാർഗ്ഗവി ശ്രീധരൻ (പള്ളിക്കുന്ന്), പി.കെ. വേണുഗോപാലൻ (റിട്ട. ജോയിന്റ് ആർ.ടി.ഒ).
മൃതദേഹം മട്ടന്നൂരിലെ വസതിയിൽ ബുധനാഴ്ച്ച രാവിലെ10.30 വരെ പൊതുദർശനം. സംസ്‌കാരം 11ന് പയ്യാമ്പലത്ത്.