കാഞ്ഞങ്ങാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവട സ്വയം തൊഴിൽ യൂണിയൻ (സി ഐ.ടി.യു) പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി. വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കുക, പഞ്ചായത്തുകളിൽ ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാഞ്ഞങ്ങാട് ഹെഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.ഐ.ടി.യു സംസ്ഥാനക്കമ്മറ്റി അംഗം വി.വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സിക്രട്ടറി ഗിരികൃഷ്ണൻ, പി.ഇബ്രാഹിം, എം.വി. കുഞ്ഞിക്കണ്ണൻ, എം.കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. പെട്രേൾ പമ്പിന് സമീപത്ത് നിന്നും തുടങ്ങിയ മാർച്ച് പി.നാരായണൻ, ടി.പി.ഓമന, കെ.കുമാരൻ എന്നിവർ നേതൃത്വം നൽകി ജില്ലാ പ്രസിഡന്റ് വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.ദിനേശൻ സ്വഗതം പറഞ്ഞു.