sastramela

തൃക്കരിപ്പൂർ :ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രമേള സെപ്തമ്പർ അവസാനവാരം ഇളമ്പച്ചി ഗുരുചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. സംഘാടക സമിതിയോഗം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം കെ.എൻ.വി ഭാർഗ്ഗവി അദ്ധ്യക്ഷത വഹിച്ചു.ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിയൻ,പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് കുമാർ, എസ്.എം.സി ചെയർമാൻ പി.അനിൽകുമാർ, വികസന സമിതി ചെയർമാൻ കെ.രവി, മദർ പി.ടി.എ പ്രസിഡന്റ് പ്രസൂണ പത്മനാഭൻ ,പി.ടി.എ വൈസ് പ്രസിഡന്റ് എം.വി യൂസഫ് അലി, സ്റ്റാഫ് സെക്രട്ടറി സി രമേശൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ചെയർമാനും ടി.വി.വിനോദ് കുമാർ വർക്കിംഗ് ചെയർമാനും പ്രിൻസിപ്പൽ ശ്രീജാ ശ്രീരാം കൺവീനറും എ.ഇ.ഒ രമേശൻ പുന്നത്തിയൻ ട്രഷററുമായി സംഘാടകസമിതി രൂപീകരിച്ചു. ശ്രീജ ശ്രീരാം സ്വാഗതവും കെ.ടി റീന നന്ദിയും പറഞ്ഞു.