കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം സെപ്റ്റംബർ 21ന് ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഒ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി.ചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.ബാലകൃഷ്ണൻ, കയനി കുഞ്ഞിക്കണ്ണൻ, ടി.പി.കുഞ്ഞബ്ദുള്ള, ഗംഗാധര വാരിയർ, എം.കെ.നളിനാക്ഷൻ, പി.കെ.പവിത്രൻ,എ.വി.ദാമോദരൻ, ടി.നാരായണൻ,പി.വി.രാഘവൻ,പി.പി.സുധാകരൻ,വിജയൻ,കണ്ടത്തിൽ രാമചന്ദ്രൻ,സുമേഷ്,കമലക്ഷൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ബാലകൃഷ്ണൻ (ചെയർമാൻ), പി.പി.സുധാകരൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.