കാഞ്ഞങ്ങാട്: ആർട്ട് ഫോറം മ്യൂസിക് ക്ലബ്ബിന്റെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഗായകരെ പങ്കെടുപ്പിച്ച് ഗാനാലാപന മത്സരം സംഘടിപ്പിച്ചു.ആലാമി പള്ളി ഫ്രണ്ട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ സാന്ദ്ര വിജു വടകര ഒന്നാം സ്ഥാനവും അജിത്ത് ഏഴാംമൈൽ രണ്ടാം സ്ഥാനവും ശ്രുതി കരുണാകരൻ ചെമ്മട്ടം വയൽ മൂന്നാം സ്ഥാനവും നേടി. ക്രിയേറ്റീവ് പ്രസിഡന്റ് ആർ.സുകുമാരൻ, കലാകാരന്മാരായ അമ്മിണി ചന്ത്രാലയം,കരിവെള്ളൂർ നാരായണൻ, യശോദ കുത്തിലോട്ട് എന്നിവർ സമ്മാനങ്ങൾ നൽകി. എ.എം.അശോക് കുമാർ, വി.ടി. സുധാകരൻ, രജിത സുരേഷ് എന്നിവർ അടങ്ങിയ പാനലാണ് വിധി നിർണയിച്ചത്. ആർട്ട് ഫോറം പ്രസിഡന്റ് എം.സുരേഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ ആലാമി പള്ളി, ദിനേശൻ മൂലക്കണ്ടം, അംബുജാക്ഷൻ ആലാമി പള്ളി, എൻ.കെ.ബാബുരാജ്, പി.റെജിമോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.