പയ്യന്നൂർ: കണ്ണൂർ ജില്ലാ ആശുപത്രി റിട്ട. ലാബ് അസിസ്റ്റന്റും കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി മുൻ അംഗവുമായിരുന്ന അന്നൂരിലെ സി.കെ. പ്രദീപ് കുമാർ (57) നിര്യാതനായി. പരേതനായ ഡി.വി. നാരായണ പൊതുവാളുടെയും സി.കെ. തമ്പായിയുടെയും മകനാണ്. ഭാര്യ: കെ.കെ. ഷൈമ. മക്കൾ: നവനീത് നാരായണൻ (മാടായി കോളേജ് ജീവനക്കാരൻ, പ്രസിഡന്റ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം), കെ.കെ. നന്ദഗോപൻ (വിദ്യാർത്ഥി, നെഹ്റു കോളേജ് കാഞ്ഞങ്ങാട്). സഹോദരങ്ങൾ: സി.കെ.വിനോദ് കുമാർ (ഖാദികേന്ദ്രം ഏറ്റുകുടുക്ക, ഐ.എൻ.ടി.യു.സി. പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്), സി.കെ. അരുൺകുമാർ (ആരോഗ്യവകുപ്പ് ജീവനക്കാരൻ കാസർകോട്, കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം).