patiam-bank

പാനൂർ:പാട്യം സർവ്വീസ് സഹകരണ ബാങ്കിന്റെ മികവ് 2025 സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് വിതരണം റൈഡ്‌കോ ചെയർമാൻ എം. സുരേന്ദ്രൻ നിർവഹിച്ചു.യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ, സംസ്ഥാന തല കലാകായികമേള വിജയികൾ, എൽ.എസ്.എസ് യു.എസ്.എസ് ജേതാക്കൾ ,മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയ എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികൾ, എന്നിവർക്കാണ് അവാർഡ് വിതരണം ചെയ്തത് റെയിഡ്കോ ചെയർമാൻ എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.രമേഷ് ബാബു സി ചന്ദ്രൻ കെ.പത്മനാഭൻ,കെ.വി.പ്രേമൻ എം.പ്രകാശൻ, പ്രസീത സംസാരിച്ചു.സെക്രട്ടറി ലിജിൻ രജൻ സ്വാഗതവും സുജിത്ത് കുമാർ നന്ദിയും പറഞ്ഞു.